ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾ ഇന്ന്

1999 ജനുവരി ആറാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14 -ാം തീയതി കോട്ടയം അതിരൂപതാധ്യക്ഷനായി സ്ഥാനമേൽക്കുകയും ചെയ്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഇന്ന് (2024 ജനുവരി 2, ചൊവ്വാഴ്ച) കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൃതജ്ഞതാബലിയിൽ പങ്കുചേരുന്ന അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ബിഷപ്സ് ഹൗസിൽ ഒരുമിച്ചുചേർന്ന് തിരുവസ്ത്രങ്ങളണിയും. 2.15 -ന് ബിഷപ്സ് ഹൗസ് അങ്കണത്തിൽ നിന്നും ക്രിസ്തുരാജാ മെത്രാപ്പോലീത്തൻ കത്തീഡ്രലിലേക്കുളള പ്രദക്ഷിണത്തിനു തുടക്കമാകും.

കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ജൂബിലി തിരി തെളിക്കുകയും കൃതജ്ഞതാബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് എമിരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകും. മെത്രാപ്പോലീത്താമാരും മെത്രാന്മാരും സന്യാസസഭാ സുപ്പീരിയർമാരും വികാരി ജനറാൾമാരും വൈദികരും സഹകാർമ്മികരായി പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group