വെജിറ്റേറിയന്‍സിന് കൊവിഡ് വരാനുള്ള സാധ്യത 39 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ട്

വെജിറ്റേറിയന്‍സിന് കൊവിഡ് വരാനുള്ള സാധ്യത 39 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ന്യൂട്രീഷന്‍ പ്രിവെന്‍ഷന്‍ ആന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സസ്യാഹാരം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കി വൈറല്‍ അണുബാധയില്‍ നിന്ന് രക്ഷിക്കുന്നതായും പഠനം പറയുന്നു.

അതേസമയം ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര്‍ കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രോഗം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ 42 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അമ്ബതോളം രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം ഉണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group