കോവിഡ് രോഗികള്‍ക്കു ആശ്വാസമായി ഗോവ-ദാമന്‍ അതിരൂപത.

കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്കുവേണ്ടി ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ ഗോവ-ദാമന്‍ അതിരൂപതയുടെ ധ്യാനകേന്ദ്രം തുറക്കാന്‍ തീരുമാനം. പഴയ ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ അഞ്ച് നഴ്സുമാരെ ഹീത്വേ ഹോസ്പിറ്റലില്‍ പരിശീലനത്തിന് അയച്ചതായി കാരിത്താസ്-ഗോവ അസി. ഡയറക്ടര്‍ ഫാ. സാവിയോ ഫെര്‍ണാണ്ടസ് അറിയിച്ചു . നിലവില്‍ 40 കിടക്കകളുടെ സൗകര്യമാണ് ഒരുക്കുന്നത്.പത്ത് എണ്ണത്തിന് ഓക്‌സിജന്‍ സൗകര്യമുണ്ടെന്നും.ആശുപത്രികൾ രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ധ്യാനകേന്ദ്രങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകാൻ തീരുമാനിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി പറഞ്ഞു. കേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടുതല്‍ നഴ്സുമാരെ നിയമിച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group