കള്ളക്കേസ് പിൻവലിക്കണം : ചങ്ങനാശ്ശേരി അതിരൂപത

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ മു​ത​ല​പ്പൊഴി​യി​ലെ ദു​ര​ന്ത​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച വൈ​ദി​ക​രെ​യും തീ​ര​ദേ​ശ ജ​ന​ത​യെ​യും വേ​ട്ട​യാ​ടു​ന്ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍ തി​ക​ച്ചും ന്യാ​യ​വും ധാ​ര്‍മി​ക​വും ആ​ക​യാ​ല്‍ അ​വ​യോ​ട് ഐ​ക​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു. വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. യു​ജി​ന്‍ പേ​രേ​ര​യ്ക്ക് എ​തി​രാ​യി ക​ള്ള​ക്കേ​സെ​ടു​ത്ത സം​ഭ​വം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​തു പി​ന്‍വ​ലി​ക്ക​ണം. സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ താ​ഴ്ത്തി കെ​ട്ടാ​നു​ള്ള നീ​ക്കം എ​ന്ത് വി​ല കൊ​ടു​ത്തും നേ​രി​ടു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യപു​ര​ക്കൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group