ക്രിസ്തുവിന്റെ തിരുസ്വരൂപം തകർത്തു…

അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലെ സെന്റ് ചാൾസ് ബൊറോമിയോ കത്തീഡ്രലിൽ ഉണ്ടായിരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം തകർത്ത നിലയിൽ കണ്ടെത്തി.തിരുസ്വരൂപത്തിന്റെ ശിരസ്സ് പൂർണമായും അറുത്തു മാറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.വിശ്വാസത്തിന് നേരെ നടന്ന കടന്നുകയറ്റമാണ് ഇതെന്ന് ഇടവക വികാരി ഫാദർ മൈക്കിൾ നോളൻ പ്രതികരിച്ചു. ഇത്തരമൊരു ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിൽ ഏതാനും മാസങ്ങളായി ദേവാലയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group