ദിവസങ്ങള്‍ ചെല്ലുന്തോറും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കൂടുതല്‍ നിര്‍ണായകമായ ഘട്ടങ്ങളിലേക്ക് എത്തിച്ചേരുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഒദ്വോഗീക പ്രഖ്യാപനം പുറത്ത് വരുന്നതിന് മുമ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വന്‍ മുന്നേറ്റമുണ്ടാക്കുകയും, ട്രംപിനെതിരെ മത്സരഗോദയില്‍ ഇറങ്ങുമെന്ന് കരുതിയ ജോ ബൈഡന് കനത്ത തിരിച്ചടിയേറ്റ് കളം വിട്ട് പിന്മാറേണ്ടതായും വന്നു. പകരമായി ഉയര്‍ന്ന് വന്നത് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ പേരാണെങ്കിലും അമേരിക്കയുടെ തനത് ക്രൈസ്തവ സംസ്‌കാരത്തിന് വിരുദ്ധവും, ബൈബിള്‍ വിരുദ്ധവുമായ നിലപാടുകള്‍ക്ക് പുറമെ കടുത്ത കത്തോലിക്കാവിരുദ്ധ നിലപാടുകളും വെച്ചുപുലര്‍ത്തുന്ന വ്യക്തി ആണ് കമല ഹാരിസ് എന്നാണ് അവരുടെ മുന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുക.
ഡെമോക്രാറ്റിക് മുന്നണിയില്‍ അടുത്ത കാലത്ത് കയറിക്കൂടിയവരുടെ പ്രത്യേക താല്‍പര്യമാണ് കടുത്ത കത്തോലിക്കാ വിരുദ്ധയായ കമലാ ഹാരിസിനെ മത്സരിപ്പിക്കണമെന്നുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ വോട്ടുകള്‍ ഏറെ നിര്‍ണായകം തന്നെയാണ്. കത്തോലിക്കര്‍ എന്ത് വിശ്വസിക്കുന്നോ അതിനെ വെറുക്കുന്നയാളാണ് കമലയെന്നാണ് പൊതുവെ പറയുന്നത്.
വിശ്വസ്തരായ കത്തോലിക്കാ വിശ്വാസികളെ മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട കാത്തലിക് വോട്ട് സിവിക് ആക്ഷന്‍ എന്ന അമേരിക്കയിലെ ദശലക്ഷക്കണക്കിന് കത്തോലിക്കരെ പ്രതിനിധീകരിക്കുന്ന സംഘടന കമലയുടെ കത്തോലിക്കാവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇപ്പോള്‍ ശക്തമായിത്തന്നെ രംഗത്ത് വന്നിരിക്കുകകയാണ്. അമേരിക്കയുടെ അടിത്തറ ക്രൈസ്തവവിശ്വാസത്തില്‍ ഊന്നിയതാകയാല്‍ കമലയുടെ നീക്കങ്ങളെല്ലാം മതവിരുദ്ധതയ്‌ക്കൊപ്പം ഭരണഘടനാ വിരുദ്ധവുമായി മാറുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്ന കമലയുടെ നിലപാട്. അമേരിക്കന്‍ ജനതയില്‍ 10 ലക്ഷത്തോളം കുരുന്നുജീവനുകളെ ഒരോ വര്‍ഷവും മരണത്തിലേക്ക് തള്ളിവിടുന്ന ഗര്‍ഭഛിദ്രമെന്ന മാരകപാപത്തെ ആണ് കമല അനുകൂലിക്കുന്നതെന്ന് യു.എസ് പൗരന്മാര്‍ക്ക് നന്നായിട്ടറിയാം.
എന്നാല്‍ അബോര്‍ഷനെന്ന കൊലപാതകത്തിലൂടെ ദൈവനിന്ദയ്ക്ക് ആക്കം കൂട്ടി, അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്നും വന്‍ പ്രതിഫലം കൈപ്പറ്റിയാണ് കമല ഇതുവരെ നീങ്ങിയത്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിക്കുമ്പോള്‍, ദുര്‍ബലരായ സ്ത്രീകള്‍ക്ക് സൗജന്യമായി അബോര്‍ഷന്‍ നടത്താനും, അതിനുള്ള ക്ലിനിക്കുകള്‍ പരസ്യപ്പെടുത്താനും, ഗൈനക്കോളജി കേന്ദ്രങ്ങളെ നിര്‍ബന്ധിച്ചുകൊണ്ട് കാലിഫോര്‍ണിയ ഫാക്ട് ആക്ട് എന്ന നിയമനിര്‍മ്മാണം നടത്തിയിരുന്നു. അത് പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അമേരിക്കയില്‍ ഉളവാക്കിയത്. 2016-ല്‍, ആസൂത്രിതമായി ഗര്‍ഭച്ഛിദ്രം ചെയ്യപ്പെട്ടവരില്‍ നിന്ന് അവയവങ്ങളും ടിഷ്യുകളും അനധികൃതമായി കടത്തുന്നു എന്നതിന്റെ തെളിവ് സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ് പുറത്ത് വിട്ടപ്പോള്‍, തങ്ങളുടെ ഗൂഡ ലക്ഷ്യം വെളിച്ചത്തായതില്‍ കുപിതയായ കമല സി.എം.പി എം.ഡി ഡേവിഡ് ഡാലൈഡന്റെ വീട്ടില്‍ അനധികൃമായി റെയ്ഡ് നടത്തിയാണ് തെളിവുകള്‍ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. പിന്നീട് പ്ലാന്‍ഡ് പാരന്റ്ഹുഡ് എന്ന തന്റെ മറ്റൊരു സ്‌പോണ്‍സറുമായി ചേര്‍ന്ന് സിഎംപിക്കെതിരെ ബില്‍-ഓഫ്-അറ്റൈന്‍ഡര്‍ ശൈലിയിലുള്ള നിയമനിര്‍മ്മാണം കമല നടത്തിയിരുന്നു. ഏതായാലും 2018-ല്‍ രോഷം പൂണ്ട സുപ്രീം കോടതി ഈ നിയമം റദ്ദാക്കിക്കളഞ്ഞു. അത്രയ്ക്ക് ദോഷമാണ് ഈ നിയമം അമേരിക്കയ്ക്ക് ചെയ്തത്
ഡെമോക്രാറ്റുകളുടെ ദൈവനിന്ദാപരമായ കത്തോലിക്കാ വിരുദ്ധതയ്ക്ക് പതിറ്റാണ്ടുകളുടെ ചരിത്രം തന്നെ പറയാനുണ്ട്. 1958-ല്‍ ജോണ്‍ എഫ്. കെന്നഡി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍, കടുത്ത കത്തോലിക്കാ വിരുദ്ധനായിരുന്ന പോള്‍ ബ്ലാന്‍ഷാര്‍ഡ് എന്നയാള്‍ പുറത്തിറക്കിയ അമേരിക്കന്‍ സ്വാതന്ത്ര്യവും കാത്തലിക് പവറും എന്ന പുസ്തകം കത്തോലിക്കാ വിരുദ്ധരുടെ ബൈബിള്‍ ആയിരുന്നു. അതില്‍ ആഹ്വാനം ചെയ്തിരുന്നത്, കത്തോലിക്കാ സഭയുടെ മൂല്യാധിഷ്ഠിതമായ ജനാധിപത്യ-സാമൂഹിക നയങ്ങളെ എതിര്‍ക്കുന്ന ഒരു പ്രതിരോധ പ്രസ്ഥാനം രൂപീകരിക്കാനാണ്. അതേറ്റെടുത്തവര്‍ കത്തോലിക്കാ സ്‌കൂളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. ദുരന്തമരണം ഏറ്റുവാങ്ങുന്നതിന് മുമ്പ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സ്ഥാനം മുതല്‍ യു.എസ് വൈസ് പ്രസിഡന്റ് വരെയുള്ള കാലങ്ങളില്‍ കത്തോലിക്കാ സഭയ്ക്കെതിരെയും, അതിലെ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെയും ഒരു പ്രസ്ഥാനം സ്ഥാപിക്കാനുള്ള ബ്ലാന്‍ഷാര്‍ഡിന്റെ ആഹ്വാനം നിറവേറ്റാനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കിത്തന്നെയാണ് കമല ഹാരിസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഫെഡറല്‍ കോടതികളിലേക്കുള്ള കത്തോലിക്കാ നോമിനികളെ എതിര്‍ക്കുന്നതിനപ്പുറത്തേക്ക് പല കാര്യങ്ങളിലേക്കും നീളുന്നതാണ് കമലയുടെ കത്തോലിക്കാ വിരോധം. കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്ര നിലപാടുകളോടെ നിലകൊള്ളുന്ന പൊതുസംഘടനകളെ ഉപദ്രവിക്കുവാനും, അതിനെ തകര്‍ക്കുവാനും കമല ശക്തമായ നിയമസന്നാഹങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഒരുക്കിയത്. 2015-ല്‍ തന്റെ ഒരു സ്‌പോണ്‍സറായ സര്‍വീസ് എംപ്ലോയീസിന് വേണ്ടി ആറ് കത്തോലിക്കാ ആശുപത്രികളെ ലിസ്റ്റില്‍ നിന്ന് പുറത്താക്കാന്‍, കമല കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ എന്ന തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത കാര്യവും വാര്‍ത്തയായിരുന്നു.
2018-ല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റിനുള്ളില്‍, കത്തോലിക്കനും നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗവുമായ ബ്രയാന്‍ ബുഷെര്‍ നെബ്രാസ്‌കയിലെ ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാണ് കമലയെ ഏറ്റവും കുപിതയാക്കിയത്. അങ്കക്കലിയോടെ കളത്തിലിറങ്ങിയ കമല ജില്ലാ കോടതി ജഡ്ജി നോമിനിയോടുള്ള രേഖാമൂലമുള്ള ചോദ്യങ്ങളില്‍, ഹാരിസ് ബ്യൂഷറുടെ കത്തോലിക്കാ വിശ്വാസത്തെ അന്നവര്‍ നിശിഥമായി വെല്ലുവിളിക്കുകയായിരുന്നു. കൂടാതെ വൈദീക നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കാന്‍ കത്തോലിക്കാ പള്ളികള്‍ വിട്ടുതരണമെന്ന് നിര്‍ബന്ധിക്കുകയും, കത്തോലിക്കരുടെ ദത്തെടുക്കല്‍, ഫോസ്റ്റര്‍ കെയര്‍ പ്രോഗ്രാമുകള്‍ എന്നിവ നിര്‍ബന്ധമായി നിര്‍ത്തലാക്കുകയും ചെയ്യാന്‍ കമല മുന്നിട്ടറങ്ങിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m