ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ പോലീസ് കേസ്…

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഉർസുലിൻ ഫ്രാൻസിസ്ക്കൻ സഭാംഗങ്ങളായ സിസ്റ്റർ ഗ്രെയ്സ്, സിസ്റ്റർ റോഷ്നി എന്നിവരെയും ഇവരോടൊപ്പം ഉണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവറെയും ഹിന്ദുയുവവാഹിനി പ്രവർത്തകർ ആക്രമിക്കുകയും പിന്നീട് ഇവരെ ബലം പ്രയോഗിച്ച് പോലീസ്സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.അത്യാസന്ന നിലയിൽ കഴിയുന്ന പിതാവിനെ കാണാൻ ജാർഖണ്ഡിലേക്ക് പുറപ്പെടാനെത്തിയ സിസ്റ്റർ റോഷ്നിയെ യാത്ര അയ്ക്കാനെത്തിയപ്പോഴാണ് ഹിന്ദുയുവവാഹിനി സേനയുടെ ആക്രമണമുണ്ടായത്.മണിക്കൂറുകളോളം പോലീസ് കന്യാസ്ത്രീകളെ സ്റ്റേഷനിൽ തടഞ്ഞുവച്ചു. ഒടുവിൽ ഇൻദാരയിലെ സെന്റ് ജോസഫ്സ ഇന്റർ കോളജ് പ്രിൻസിപ്പൽ ഫാ. ബർത്തലോമിസ് മിഞ്ച് എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം പോലീസ് മാധ്യമങ്ങൾക്ക് നല്കിയ റിപ്പോർട്ട് വൈദികനെതിരെ മതപരിവർത്തനത്തിന് കേസെടുത്തു എന്നായിരുന്നു.കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. പ്രതികളെ അറിയാമെന്ന് കന്യാസ്ത്രീകൾ പറഞ്ഞിട്ടും അവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് വൈദികനെതിരെ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group