ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് തടയിടണം; വത്തിക്കാന്റെ കരാറിൽ ഒപ്പുവെച്ച് ചിസ്കോ കമ്പനി

ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്ന് കയറുമ്പോൾ അതിനൊരു നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്ന വത്തിക്കാൻ നൈതിക കരാറിൽ ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്കോ ഒപ്പുവച്ചു.

അടിസ്ഥാന സൗകര്യങ്ങൾ, വിവര സംരക്ഷണം സുരക്ഷിതത്വം എന്നിവയുടെ വൈദഗ്ധ്യം ചിസ്കോ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ പറഞ്ഞു.

“റോം കോൾ ഫോർ എത്തിക്സ്” എന്ന തലക്കെട്ടിലാണ് ബഹുരാഷ്ട്ര കമ്പനികളുമായി എ ഐ യുടെ നൈതികമായ ഉപയോഗത്തിനു വത്തിക്കാൻ കരാർ ഉണ്ടാക്കി, അതിൽ ഒപ്പു വയ്ക്കുന്നത്. കൃത്രിമ ബുദ്ധിയുടെ വികസനത്തിന്റെ ധാർമ്മികത എന്നത്തേക്കാളും അടിയന്തിരമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ലോകം മുഴുവൻ. അതിനാൽ ഇത്തരത്തിൽ ഒരു കരാറിന്റെ പ്രസക്തിയും എടുത്തു പറയേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group