പ്രതിസന്ധിയുടെ ഘട്ടത്തിലും സുവിശേഷം പ്രഘോഷിക്കാൻ ആറ് നവവൈദികർ കൂടി…

രാജ്യത്തിന് പ്രതീക്ഷയുടെ സമ്മാനം നൽകികൊണ്ട് ആറ് നവവൈദികർ പൗരോഹിത്യം സ്വീകരിച്ചു.ആഭ്യന്തര കലാപം രൂക്ഷമായ മ്യാൻമറിൽ നിന്നണ് ആറ് പുതിയ സെയിൽഷ്യൻ വൈദിക വിദ്യാർത്ഥികൾ തിരുപ്പട്ടം സ്വീകരിച്ചത്.
രാജ്യത്തിന് ലഭിച്ച വലിയ സമ്മാനവും പ്രത്യാശയുമാണ് ഇത് എന്നും രാജ്യം പ്രതിസന്ധിഘട്ടത്തിൽലുടെ കടന്നുപോകുമ്പോൾ സുവിശേഷം പ്രഖ്യാപിക്കുകയും ജീവിക്കുകയും ഒരു നല്ല ഇടയനായിരിക്കുകയുമാണ് ഓരോരുത്തരുടെയും ദൗത്യമെന്നും മണ്ടാലെ അതിരൂപതാ മെത്രോ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ പറഞ്ഞു.
രാജ്യം അനുഭവിക്കുന്ന പ്രതിസന്ധിയുടെയും പ്രയാസത്തിന്റെയും കാലഘട്ടത്തിൽ പുരോഹിതരുടെ പ്രധാന പങ്ക് ആർച്ച് ബിഷപ്പ് ടിൻ വിൻ അടിവരയിട്ടു.
വിവേകത്തോടുകൂടി ഇടയ വേലയിൽ ഏർപ്പെടുവാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കുവാനും ബിഷപ്പ് നവ വൈദികരോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group