വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആർച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോയെ നിയമിച്ചു

വത്തിക്കാൻ സിറ്റി : വത്തിക്കാന് പുതിയ സ്ഥിരം നിരീക്ഷകനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും ലോകവ്യാപാര സംഘടനയിലും ലോകപ്രവാസി സംഘടനയിലും വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി ആർച്ചുബിഷപ്പ് എത്താറെ ബാലെസ്ട്രറോയെയാണ് പാപ്പാ നിയമിച്ചത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി അദ്ദേഹം സേവനം ചെയ്തുവരവെയാണ് ഈ പുതിയ നിയമനം.

1966 ൽ ഇറ്റലിയിലെ ജെനോവയിൽ ജനിച്ച അദ്ദേഹം 1993 ൽ വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും തുടർന്ന് 2013 ൽ ആർച്ചുബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് കൊളംബിയയിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനാവുകയും ചെയ്‌തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group