ഇസ്രായേൽ- ഹമാസ് യുദ്ധം വിശുദ്ധവാരത്തിൽ അവസാനിക്കുന്നതിനായി പ്രാർത്ഥിക്കാം : യു.എസ്. മെത്രാൻ സമിതി

ഈ വിശുദ്ധവാരത്തിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് അന്ത്യം കുറിക്കാൻ പ്രത്യേകം പ്രാർത്ഥിക്കാൻ രാജ്യത്തെ കത്തോലിക്കരോട് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാർ.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ബിഷപ്പുമാർ പ്രാർത്ഥനയ്ക്കായി ആഹ്വാനം ചെയ്തത്.

“സഭ വിശുദ്ധവാരം ആരംഭിക്കുകയും കുരിശിലെ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളും അവന്റെ പുനരുത്ഥാനവും വളരെ വ്യക്തമായി നമുക്കു മുന്നിൽ തെളിയുകയും ചെയ്യുമ്പോൾ, ഞങ്ങൾ ഇപ്പോൾ അതേ പ്രത്യാശയുടെ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള കടുത്ത യുദ്ധത്തിന് അറുതിവരുത്താൻ അമേരിക്കയിലെ കത്തോലിക്കരോടും നല്ല മനസ്സുള്ളവരോടും പ്രാർത്ഥിക്കുവാൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group