പാക്ക് കത്തോലിക്കാ മന്ത്രിയുടെ രക്തസാക്ഷിത്വ നടന്നിട്ട് പത്തുവർഷം പിന്നിട്ടു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായ ഷഹബാസ് ബട്ടിയുടെ കൊലപാതകം നടന്നിട്ട് പത്തുവർഷം പിന്നിട്ടു. 2011 ഇസ്‌ലാമാബാദിൽ നടന്ന ഭീകരാക്രമണത്തിനാണ് ഷഹബാസ് ബട്ടി രക്തസാക്ഷിത്വo വരിച്ചത് ക്രൈസ്തവർക്കുവേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ശബ്ദമായിരുന്നു
ഹാബാസ് ബട്ടി. അദ്ദേഹത്തിന്റെ സത്യസന്ധത ,ധർമധാനം ,വിശ്വാസം ,സ്നേഹം തുടങ്ങിയ പാക് യുവജനങ്ങളുടെ ഇടയിൽ പ്രചോദനമായിരുന്നു.രാജ്യത്ത് ചിതറിക്കിടക്കുന്ന ക്രൈസ്തവവിഭാഗങ്ങളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും ഒന്നിപ്പിക്കാൻ ബട്ടി ശ്രമിച്ചു .എല്ലാ ജനങ്ങളും തുല്യ പൗരന്മാരാണെന്നും രാജ്യത്തിന്റെ വികസനത്തിനായി എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി ഭരണകൂടം പ്രവർത്തിക്കണമെന്ന് അദ്ദേഹം ശക്തമായി വാധിച്ചു.ഒരു യഥാർത്ഥ കത്തോലിക്കൻ എങ്ങനെയാവണം എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് അന്തരിച്ച ഹബാസ് ബാട്ടി എന്ന് ഫൈസലാബാദ് ഇടവക വികാരി ഇമ്മാനുവേൽ ഫാർവേസ് പറഞ്ഞു .കരിസ്മാറ്റിക് ധാന്യങ്ങൾ പാകിസ്ഥാനിൽ വളർത്തുവാനും കഷ്ടപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പാർശ്വവൽക്കരിക്കപ്പെട്ട ചെറുപ്പക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങളെയും ഫാദർ ഇമ്മാനുവേൽ ഓർമിപ്പിച്ചു. ഭട്ടിയുടെ ജീവിതം ക്രിസ്തുവിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം സഭയ്ക്ക് തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാദർ ഇമ്മാനുവേൽ ഫാർവേസ് പറഞ്ഞു.അദ്ദേഹത്തിന്റെ ഓര്മ ദിനമായ മാർച് 2 നിരവധി ചെറുപ്പക്കാരാണ് ശവകുടീരത്തിനു മുൻപിൽ ആദരാഞ്ജലി യർപ്പിക്കാൻ എത്തിയത്. ഭട്ടിയുടെ രക്തസാക്ഷിത്വത്തെ ഔദ്യോഗികമായി സഭ അംഗീകരിക്കണമെന്നും പാക്ക് കതോലിക്കാ സഭയിൽ നിന്ന് ആവശ്യം ഉയരുകയാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group