നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്തയെത്തി തട്ടികൊണ്ടുപോയ വിദ്യാർത്ഥികളെ വിട്ടയച്ചു

വടക്കൻ നൈജീരിയയിൽ ആയുധ ധാരികൾ തട്ടികൊണ്ടുപോയ 279 വിദ്യാർത്ഥിനികളെ മോചിപ്പിച്ചതായി സർക്കാർ സ്ഥിതീകരിച്ചു.ഈ ആഴ്ചയിൽ രണ്ടാം തവണയാണ് തോക്കുധാരികൾ സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കുന്നത്. സർക്കാർ ആദ്യം പുറത്തുവിട്ട കണക്കനുസരിച്ച 317 പേരെയാണ് തട്ടികൊണ്ടുപോയത് എന്നാൽ 279 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗികമാ പുറത്തുവന്ന റിപ്പോർട്ട്‌ .കണക്കുകളുടെ പൊരുത്തക്കേടുകൾ നിൽക്കുന്നതിനാൽ സത്യം എന്താണെന്നറിയുവാൻ ആകാംശയിലാണ് ലോകം മുഴുവനും. വിദ്യാർത്ഥികളെ മോചിപ്പിച്ചതിലുള്ള സന്തോഷം സംഫര സ്റ്റേറ്റ് ഗവർണർ ബെല്ലോ മാതമലെ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കൊടും വനത്തിലൂടെ വളരെ ദൂരം നടത്തിയതായും മോചിതരായ പെൺകുട്ടികൾ പറഞ്ഞു. പെൺകുട്ടികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പ്രാർത്ഥനകൾ നടത്തിയിരുന്നു. “തട്ടികൊണ്ടുപോയ പെൺകുട്ടികളുടെ കുടുംബങ്ങളുടെ വേദനയിൽ ഞാനും പങ്കുചേരുന്നു വെന്നും പരിശുദ്ധ അമ്മ അവരെ മോചിപ്പിക്കട്ടെ” തന്റെ എയ്ഞ്ചലസ് പ്രാർത്ഥനയിൽ മാർപാപ്പ പറഞ്ഞു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 700 ലധികം പെൺകുട്ടികളെയാണ് രാജ്യത്തുനിന്ന് തട്ടികൊണ്ടുപോയത്. കൂടാതെ ക്രൈസ്തവരെയും വൈദികരെയും മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിത മതപരിവർത്തനം നടത്തുന്നത് രാജ്യത്ത് നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ് . ഭരണകൂടം ഇത്തരം പ്രശ്നങ്ങളിൽ നിഷ്‌ക്രിയത്വം കാണിക്കുന്നത് ദുഷ്കരമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത’


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group