ഫാ.സ്റ്റാൻ സ്വാമി ‘പാർശ്വവത്കരിക്കപ്പെട്ടവരുടെ രക്തസാക്ഷി’: ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട
ജെസ്യൂട്ട് പുരോഹിതൻ ഫാദർ സ്റ്റാൻ സാമിയുടെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് (എഫ്എബിസി) അനുശോചിച്ചു. അദ്ദേഹത്തെ “പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ രക്തസാക്ഷി” എന്നണ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് വിശേഷിപ്പിച്ചത്.ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജാതിക്കാർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങക്ക് തീവ്രവാദ ബന്ധത്തിന്റെ പരിവേഷം നൽകിയാണ് ഫാദർ സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെ ജാമ്യം പോലും നിഷേധിച്ച് കേസിൽ നീതിക്കു വേണ്ടി കാത്തു നിൽക്കാതെ നീതിയുടെ ലോകത്തേക്ക് ഫാദർ സ്റ്റാൻ സ്വാമി മടങ്ങി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group