അറുപത്തിരണ്ടിന്റെ നിറവിൽ : മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ

ഇന്ന് അറുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 1959 ജൂൺ 15ന് ജനിച്ചു. 1986 ജൂൺ 11ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ജൂൺ 18 തിരുവനന്തപുരം ബിഷപ്പായി നാമകരണം ചെയ്യപ്പെട്ടു. 2001 ജൂലൈ 15ന യൂറോപ്യൻ നോർത്ത് അമേരിക്കയുടെയും അപ്പസ്തോലിക് വിസിറ്റർ ആയി സ്ഥാനാരോഹണം ചെയ്തു. 2003 ൽ തിരുവല്ലയുടെ ബിഷപ്പായി നാമകരണം ചെയ്യപ്പെട്ടു. 2006 തിരുവല്ലയുടെ ആർച്ച് ബിഷപ്പായി ദൈവനിയോഗം പേറി തന്റെ ക്രിസ്തുവിനു വേണ്ടിയുള്ള ജൈത്രയാത്ര തുടങ്ങി. പിന്നീട് 2012 ഇൽ കർദ്ദിനാളായി അദ്ദേഹം നാമകരണം ചെയ്യപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയുടെ അനിഷേധ്യ നേതാവാണ്. മനുഷ്യ മക്കളോടുള്ള ദൈവ സ്നേഹത്തിന്റെ പ്രതിച്ഛായയാണ് കർദിനാളിൽ വിളങ്ങിയരിക്കുന്നത്. കൂട്ടായ്മയിൽ ദൈവ മക്കളെ വളർത്തുവാനും ക്രിസ്തു സ്നേഹം മക്കളിൽ എത്തിക്കുവാനുമായി പ്രയത്നിക്കുന്ന കത്തോലിക്കാസഭയുടെ ഒരു വിശുദ്ധനായ കർദിനാളാണ് മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group