യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ തടവിൽ

യുപിയിൽ കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവില്‍ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു.

തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കർക്കശമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നു ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിൻ്റോയും ഉൾപ്പെടുകയായിരുന്നു. നിയമപോരാട്ടത്തിന് ഒടുവില്‍ അറസ്‌റ്റിലായ ഏഴുപേർ ജാമ്യം നേടിയെങ്കിലും മറ്റുള്ളവർ ജയിലിൽ തുടരുന്നതായി ക്രിസ്തീയ നേതൃത്വത്തെ ഉദ്ധരിച്ചുള്ള യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group