വൈദീകർക്കെതിരെയുള്ള ക്രൂരതകൾ ആവർത്തിച്ചു : മ്യാന്മാർ സൈന്യം

നായപിഡോ : മ്യാന്മാർ സൈന്യം വൈദിക മന്ദിരം റെയ്ഡ് ചെയ്തു കത്തോലിക്കാ പുരോഹിതനെ അറസ്റ്റ് ചെയ്തു. ഫാദർ മൈക്കിൾ ഓംഗ് ലിങ്ക്നീയാണ് ഹാഖ രൂപതയുടെ കീഴിലുള്ള ടൗണിലെ സീൻ മൈക്കിൾസ് പള്ളിയിൽ നിന്ന് സൈനികർ ബലമായി പിടിച്ചു കൊണ്ടു പോയത്. മ്യാൻമാറിലെ ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണച്ചു എന്നാണ് പുരോഹിതൻ എതിരെയുള്ള ആരോപണം.കഴിഞ്ഞയാഴ്ച മണ്ഡല അതിരൂപതയിലെ ആറു പുരോഹിതരെ പട്ടാളം അറസ്റ്റ് ചെയ്തിരുന്നു. 13 ന് പുലർച്ചെ assumption കെട്ടിട സമുച്ചയ വൈദിക മന്ദിരം റെയ്ഡ് ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മ്യാൻമാറിൽ ജനസംഖ്യയുടെ 1.5% കത്തോലിക്കരാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group