എല്ലാ തലമുറകളിലും വാഴ്ത്തപ്പെട്ടവള്‍

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

“ഇനി മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും. കാരണം ശക്തനായവന്‍ എനിക്ക് വന്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.”
മനുഷ്യ രക്ഷക്കായുള്ള ദൈവിക പദ്ധതിയുടെ ആരംഭം മറിയത്തില്‍ നിന്നായിരുന്നു. അതുകൊണ്ടാണ് അവള്‍ പുലര്‍കാല നക്ഷത്രമായി ശോഭിക്കുന്നത്. രക്ഷയുടെ പുലര്‍കാലം അവളിലൂടെ ആരംഭിച്ചു. അതിനായി ദൈവം മറിയത്തെ പ്രത്യേകമായി തിരഞ്ഞെടുത്തു. അതുകൊണ്ടാണ് മറിയത്തിന്‍റെ ജനനം ആഘോഷിക്കപ്പെടേണ്ടത്. ദൈവത്തിന്‍റെ പ്രത്യേക തിരഞ്ഞെടുപ്പു ലഭിച്ചവരെല്ലാം അവശ്യമായും ചില കനല്‍ വഴികളിലൂടെ കടന്നു പോകേണ്ടതുണ്ട്. അവ താണ്ടാതെ ആരും ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടുമില്ല. ഇതു വരെ ആ വിളി ലഭിച്ചവരെല്ലാം ആ വഴികളിലൂടെ നടന്നു നീങ്ങിയിട്ടുണ്ട്. ലോകരക്ഷകന്‍റെ മാതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മറിയവും പിന്നിടേണ്ട കനല്‍ വഴികളെ കുറിച്ച് ബോദ്ധ്യമുള്ളവളായിരുന്നു. അതറിഞ്ഞുകൊണ്ടു തന്നെയാണ് അവള്‍ ദൈവനാമത്തിന് മഹത്വം അര്‍പ്പിച്ചത്. മറിയം നമുക്ക് പകര്‍ന്നു നല്‍കുന്ന പാഠവും ഇതു തന്നെയാണ്. വിളിയും തിരഞ്ഞെടുപ്പും നമ്മെ മഹത്വത്തിലേക്ക് ഉയര്‍ത്തുന്നത് അതിനെ സ്നേഹിക്കുമ്പോളും പാതയിലെ കഠിനതകള്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോഴുമാണ്.
ബനഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പാ പറയുന്നു, “ക്രിസ്തു നമുക്കായി തുറന്ന ദൈവരാജ്യത്തില്‍ എത്തുന്നതിനുള്ള പാത സ്വീകരിച്ച ആദ്യ വ്യക്തിയിരുന്നു മറിയം. വിനീത ഹ്രുദയത്തോടെ പ്രത്യാശാപൂര്‍വ്വം ദൈവവചനം പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നവര്‍ക്ക് ഈ പാത എന്നും സുഗമമായിരിക്കും”.
എല്ലാവര്‍ക്കും മാതാവിന്‍റെ പിറവി തിരുനാള്‍ മംഗളങ്ങള്‍ !

ഫാ. ജെയിംസ് കുരികാലംകാട്ട് MST


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group