ഭാരതത്തിൽ ക്രൈസ്തവർക്കെതിരായി വർദ്ധിച്ചു വരുന്ന പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു.
രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരി എന്ന നിലയിൽ ആക്രമണങ്ങളിൽ വേണ്ട നടപടിയെടുക്കുമെന്ന് സഭാ പിതാക്കന്മാർക്ക് പ്രസിഡന്റ് ഉറപ്പ് നൽകുകയും ചെയ്തു.
ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിൽ ക്രിസ്ത്യൻ നേതാക്കളുടെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റെ ഉറപ്പ് നൽകിയത്.
ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോയുടെ നേതൃത്വത്തിൽ, മെതഡിസ്റ്റ് ബിഷപ്പ് സുബോധ് മൊണ്ടൽ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ ബിഷപ്പ് പോൾ സ്വരൂപ് എന്നിവർ പങ്കെടുത്തു.
അരമണിക്കൂറോളം നീണ്ട യോഗത്തിൽ, ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചു..
ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള റിപ്പോർട്ടുകൾ താൻ വായിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ അക്രമാസക്തമായ ആക്രമണങ്ങൾ നടത്തിയത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും രാജ്യത്തിന്റെ മതേതര ഘടന ഇപ്പോഴും ഊർജ്ജസ്വലമാണെന്നും മുർമു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group