പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടറെ ഞെട്ടിച്ച ഒരു മനുഷ്യഹൃദയം

യേശുവിന്റെ ഹൃദയത്തെ അടുത്തറിഞ്ഞവളും ആ ഹൃദയവുമായി സ്വന്തം ഹൃദയം കൈമാറി യേശുവിന്റെ ഹൃദയത്തിനു വലിയ ആശ്വാസം പകർന്ന മറ്റൊരു ബലിയാത്മാവായിരുന്നു വി.വെറോനിക്ക ജൂലിയാനി. കുഞ്ഞിലെ തന്നെ മിസ്റ്റിക് അനുഭവങ്ങളാൽ പൂരിതയായ അവൾക്ക് ഉണ്ണി യേശുവിനെയും ദൈവമാതാവിന്റെയും സന്ദേശങ്ങൾ ലഭിക്കുമായിരുന്നു. യേശുവിന്റെ ഹൃദയത്തിലെ മുറിവുകളുടെയും പീഡാ സഹനങ്ങളടെയും ദർശനങ്ങൾ ലഭിച്ചതോടെ കുഞ്ഞു വേറോനിക്കാ തന്റെ എല്ലാ നൊമ്പരങ്ങളും ഈശോയുടെ സഹനങ്ങൾളോട് ചേർത്ത് സമർപ്പിച്ചു. മകളെ തികഞ്ഞ ദൈവഭക്തിയിൽ വളർത്തിയ അവളുടെ അമ്മ, മരിക്കുന്നതിനു മുന്പായി യേശുവിന്റെ തിരുഹൃദയത്തിൽ മുറിവിയിലേക്ക് സമർപ്പിച്ചതിന്റെ ഭാഗമായി വേറോനിക്കാ തിരുഹൃദയത്തോടെ ഏറെ ഭക്തിയുള്ളവളായിരുന്നു.ക്രിസ്തുവിന്റെ മണവാട്ടിയായി സ്വയം സമർപ്പിക്കുകയും, അവിടുത്തെ ഹൃദയത്തിന്റെ വേദന പങ്കിടുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തവൾ അവിടുത്തെ തിരുഹൃദയത്തിലേക്ക് മുറിവുകൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ പാവങ്ങൾക്ക് വേണ്ടി പരിഹാരമായി ജീവിതം ബലിയായി സമർപ്പിച്ചു. അർദ്ധരാത്രി മുട്ടിന്മേല് ഇഴഞ്ഞു കുരിശും പിടിച്ച് കുരിശിന്റെ വഴി ചൊല്ലിയും, കഠിന ഉപവാസത്താലും തിരുഹൃദയത്തെ സമാശ്വസിപ്പിച്ച അവളുടെ ഹൃദയത്തിൽ കുന്തത്താൽ തുറക്കപ്പെട്ടപ്പോൾ ഉണ്ടായ യേശുവിന്റെ വേദനയുടെ അനുഭവം 500 പ്രാവശ്യം അനുഭവിക്കുവാൻ ഈ വിശുദ്ധയിക്ക് ഇടയായി. അഞ്ചുപ്രാവശ്യം അവിടുത്തെ മുറിവിൻ നിന്ന് പുറപ്പെട്ട ജീവന്റെ ഉറവയിൽ നിന്ന് അവൾ പാനം ചെയ്തു.പതിനഞ്ചു പ്രാവശ്യം അവളുടെ ഹൃദയം യേശുവിന്റെ ഹൃദയ രക്തത്താൽ കഴുകിപെട്ടു. കുന്തത്തിൽ കുത്തപ്പെട്ട യേശുവിനെതിരെ ഹൃദയത്തിൽ നിന്നുള്ള രക്തം അവളുടെ കൈകളിലും കാലുകളിലും പ്രത്യക്ഷപ്പെട്ടു. മിസ്റ്റിക് അനുഭവങ്ങളുടെ വെളിച്ചത്തിൽ അവളെ മുറിയിൽ പൂട്ടിയിട്ടങ്കിലും പിന്നീട് അത് സത്യങ്ങൾ ആണെന്ന് തെളിയിക്കപ്പെട്ടു. തിരൂർ ഹൃദയത്തെ പറ്റിയുള്ള വെളിപാടുകൾ പരിശുദ്ധഅമ്മ പറഞ്ഞുകൊടുത്ത പ്രകാരം ഒരു ഡയറിയിലേക്ക് അവൾ എഴുതുകയും ഹൃദയത്തിലേക്ക് ലോകം ആകർഷിക്കുവാനായി തിരുഹൃദയ പരിശുദ്ധയായി സ്വയം സമർപ്പിക്കുകയും ചെയ്തു. നരകത്തെ പറ്റിയും ആത്മാക്കളെ പറ്റിയും ഈ വിശുദ്ധക്ക് കൂടുതൽ അറിയുവാൻ സാധിച്ചു. അങ്ങനെ യേശുവിന്റെ ഹൃദയം അവളുടെ ഉള്ളിൽ പ്രവേശിച്ചപ്പോൾ അവളുടെ ഹൃദയമിടിപ്പിന് ശബ്ദം കേട്ട് ഭയന്ന സഹോദരിമാർ അവരുടെ ശരീര ഊഷ്മാവ് തണുപ്പിക്കുവാനായി വെള്ളത്തിൽ മുക്കിയതായും ആ വെള്ളം തിളച്ച്തായും ചരിത്രം പറയുന്നു. മരിക്കുന്നതിനു തൊട്ടു മുമ്പ് അവൾ പറഞ്ഞു ” സ്നേഹം തന്നെ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു അതാണ് എന്റെ സഹനത്തിനും ആനന്ദത്തിന്റെയും കാരണം എല്ലാവരോടും ഇത് പറയുക” മരണശേഷം ഏറെ മിസ്റ്റിക് അനുഭവങ്ങളിലൂടെ കടന്നു പോയ അവളുടെ ഹൃദയം പരിശോധിച്ചപ്പോൾ വളരെ അത്ഭുതകരമായ ഒരു പ്രതിഭാസം കണ്ടെടുത്തു. ക്രിസ്തുവിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നതും തന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതുമായ അവൾ വരച്ച രേഖകളിൽ ഉള്ളതുപോലെ തന്നെ അവളുടെ ഹൃദയം പരിശോധിച്ചപ്പോൾ അതിൽ പതിഞ്ഞതായി വിദഗ്ധസംഘം വിശദീകരണങ്ങൾ ഇല്ലാത്ത പ്രതിഭാസമായി വിവരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group