കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലാണ് മിക്ക കേസുകളും നടക്കുന്നത്.

ഈ മോഷണങ്ങളിൽ ചിലത് ദ്വീപ് കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെയും അത് കൊണ്ടുവരുന്ന അനിശ്ചിതത്വത്തിന്റെയും പ്രതിഫലനമാണ്. ഹവാനയിൽ, രണ്ടാഴ്ച മുമ്പ്, ചുരുങ്ങിയത് ആറു പള്ളികളിൽ നിന്നെങ്കിലും മോഷണം നടത്തിയ വ്യക്തിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. ജൂൺ 22-ന് ഒരു ഇടവകയിൽവച്ച് കള്ളനെ പിടികൂടിയെങ്കിലും, അറസ്റ്റ് ചെയ്യാൻ പൊലീസ് അധികൃതർ സംഭവസ്ഥലത്ത് എത്താത്തതിനാൽ അദ്ദേഹത്തെ വിട്ടയയ്ക്കേണ്ടിവന്നു.
വർധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങൾ പള്ളികളെയും സന്യാസഭവനങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m