ഉയിർപ്പ് പ്രത്യാശയുടെ തിരുനാൾ : കെസിബിസി

ജീവിതത്തിൽ നേരിടേണ്ടി വരുന്ന ലളിതവും സങ്കീർണ്ണവുമായ പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിലോമകരമായ പ്രശ്നങ്ങളും അതിജീവിക്കാനും അവയുടെമേൽ വിജയം വരിക്കാനും മനുഷ്യർക്കു കഴിയുമെന്ന് സ്വജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തിയ ഈശോ, മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് മഹത്വപൂർണമായ തന്റെ ഉത്ഥാനം വഴി. ഈ ഉയർപ്പുതിരുനാൾ പ്രത്യാശയുടേതാണ്.

ലോകം ഇരിട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമർത്തലുകളിലേക്കും വഴുതിവീഴുന്നുവെന്ന് ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ. ജീവിതത്തിന്റെ പുതിയ പ്രഭാതത്തെ വരവേല്ക്കാൻ നമുക്ക് പ്രത്യാശ നിർഭരരായിരിക്കാം എന്ന ആഹ്വാനത്തോടെ ഏവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m