നൈജീരിയ: 2022-ലെ പന്തക്കുസ്താ ഞായറാഴ്ചയില്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് വേദിയായ നൈജീരിയയിലെ
ഓവോ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക ദൈവാലയം വിശ്വാസികള്‍ക്കയായി വീണ്ടും തുറന്നു.
ക്രൈസ്തവരെ ഭയപ്പെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊതു ആരാധനകള്‍ നിര്‍ത്തലാക്കാനും രക്തം ചിന്തി അവരെ ഇല്ലാതാക്കാനുമായി തുറന്നുവിട്ട തീവ്രവാദ ആക്രമണത്തില്‍ നിന്ന് കൂടുതല്‍ വിശ്വാസവീര്യം ഉള്ളവരായി കത്തോലിക്കര്‍ പൂര്‍വ്വാധികം ആവേശത്തോടെ ഒഴുകിയെത്തുന്ന കാഴ്ചക്കാണ് ഓവോ ദൈവാലയം സാക്ഷ്യം വഹിച്ചത്. കുറഞ്ഞത് 50 ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ ദൈവാലയത്തിന്‍റെ കേടുപാടുകള്‍ പുനരുദ്ധരിച്ചാണ് തിരുകര്‍മ്മങ്ങള്‍ക്കായി പ്രവര്‍ത്തന സജ്ജമായത്. 10 മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആക്രമണത്തിന്‍റെ കയ്പേറിയ ഓര്‍മ്മകളും ഉണങ്ങാത്ത മുറിവുകളും നഷ്ടപ്പെട്ട അവയവങ്ങളുമായിട്ടാണ് വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നത്.
തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒന്‍ഡോയിലെ ബിഷപ്പ്, മോണ്‍സിഞ്ഞോര്‍. ജൂഡ് അയോദേജി അരോഗുണ്ടഡെ വിശുദ്ധ കുര്‍ബാനയില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
നമ്മുടെ ശക്തമായ വിശ്വാസം, ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും നമുക്കെതിരെയും ക്രിസ്തുവിന്‍റെ സുവിശേഷത്തിനെതിരെയും വരുന്ന എല്ലാറ്റിനെയും അതിജീവിക്കാൻ സഹായിക്കട്ടെ എന്നും അദ്ദേഹം ആശoസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group