ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി.

കേരള സർവ്വകലാശാല ഇന്നലെ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്നാണ് അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററിയുടെ പേപ്പറായ ‘മേജർ ട്രെൻഡ്‌സ് ഇൻ ഹിസ്റ്റോറിയോഗ്രഫി’യുടെ പരീക്ഷ റദ്ദാക്കിയത്.

ഇതേതുടർന്ന് ഡിസംബർ11,13 തീയതികളിൽ നടത്താനിരുന്ന ബിഎ ഹിസ്റ്ററിയുടെ 5-ാം സെമസ്റ്ററിലെ മറ്റു പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷയ്ക്ക് ശേഷമാണ് കോളേജുകളിൽ നിന്ന് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് ഇത്തവണയും ഉണ്ടായതെന്ന് പരീക്ഷ കൺട്രോളർക്ക് വിവരം ലഭിക്കുന്നത്. വൈസ് ചാൻസ്ലറെ ഇക്കാര്യം അറിയിച്ചതോടെ പരീക്ഷ റദ്ദാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 11, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിലും ഈ പിഴവ് ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും വി.സി നിർദ്ദേശിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group