ഏഷ്യൻ ഗെയിംസിന് ഇന്ന് വർണ്ണാഭമായ തുടക്കം

ഏഷ്യൻ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് ഇന്ന് ചൈനയിലെ ഹാങ്‌ചോയിൽ തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്‌ചോ ഒളിമ്പിക് സ്‌പോർട്‌സ് സെന്ററിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. 16 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസ് ഒക്ടോബർ എട്ടിന് സമാപിക്കും.

40 കായിക ഇനങ്ങളിലായി 481 മത്സരങ്ങളാണ് നടക്കുക. 45 രാജ്യങ്ങളിൽ നിന്നുള്ള 12,414 കായിക താരങ്ങൾ പങ്കെടുക്കും. 44 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. 2022ൽ നടക്കേണ്ടിയിരുന്ന ഗെയിംസ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനാൽ 2022 ഏഷ്യൻ ഗെയിംസ് എന്നാണ് ഔദ്യഗികമായി അറിയപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group