ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്.
ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നുണ്ട്. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു
ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group