ബിഷപ്പിന് നേരെയുള്ള കത്തിയാക്രമണം; കൗമാരക്കാരനെതിരെ തീവ്രവാദക്കുറ്റം ചുമത്തി

സിഡ്നിയിലെ മെത്രാൻ മാർ മാറി ഇമ്മാനുവേലിന് നേരെ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി.

മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

അതിനാലാണ് തീവ്രവാദക്കുറ്റം ചുമത്തിയതെന്നും പോലീസ് പറയുന്നു. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.

ആക്രമണം നടത്താൻ അക്രമി തന്റെ വീട്ടിൽനിന്നു സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് മെത്രാൻ മാർ മാറി ഇമ്മാനുവേലിനെയും വൈദികൻ ഫാ. ഐസക് റോയലിനെയും കൗമാരക്കാരൻ
കുത്തിയത്. അറബിയിലായിരുന്നു ഇയാൾ സംസാരിച്ചതെന്നും സിഡ്‌നി ഫെഡറൽ
പോലീസ് കമ്മീഷണർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m