വിശ്വസ്തരായിരിക്കുക!! മനുഷ്യരോടും ദൈവത്തോടും…

ദുഷ്ടതയ്‌ക്ക്‌ ഒരു പരിധിവരെ ഉത്തരവാദി ആയിരിക്കുന്നത്‌ മനുഷ്യനാണെന്നാണ്‌ വചനത്തിൽ പറയുന്നത്. യാക്കോബിന്റെ ലേഖനത്തിൽ ‌ 1:14,15 ൽ പറയുന്നത്‌. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു. വ്യക്തികൾ തെറ്റായ മോഹങ്ങൾക്ക്‌ അനുസൃതമായി ദുഷ്ടത പ്രവർത്തിച്ചേക്കാം എന്ന് വചനം പറയുന്നു. തെറ്റായ മോഹങ്ങൾ ആളിക്കത്തിച്ച്‌ വിനാശക ഫലങ്ങൾ കൈവരുത്താൻ കഴിയുന്നത്ര ശക്തിയുണ്ട്‌ പാപത്തിന്‌.

ദുഷ്ടതയുടെ മുഖ്യ സൂത്രധാരൻ പിശാചായ സാത്താനാണ്‌. അവനാണ്‌ ലോകത്തിലേക്കു ദുഷ്ടത കൊണ്ടുവന്നത്‌. ദൈവത്തിന്റെ നല്ല വഴികൾ അവഗണിക്കാനുള്ള സാത്താന്റെ ദുഷ്ട പ്രേരണകൾക്ക്‌ ചെവി ചായിച്ചുകൊണ്ട്‌ മനുഷ്യവർഗം പൊതുവേ സാത്താനെ അനുസരിക്കുന്നു. ദുഷ്ടതയെയും അതിന്റെ കാരണക്കാരെയും നിർമാർജനം ചെയ്യുക എന്നതാണ്‌ ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവത്തോട് വിശ്വസ്തത ഉള്ളവരാകാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ കാരണം നാം ദൈവത്തിന്റെ സൃഷ്ടികളാണ്.

വചനം വായിക്കുമ്പോള്‍ കര്‍ത്താവിനെ പ്രസാദിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും കണ്ടെത്താനാവും. എന്നാല്‍ ഏതു സാഹൃചരത്തിലും കർത്താവിൽ വിശ്വസിക്കുക ഇതാണ് കര്‍ത്താവിനെ സന്തോഷിപ്പിക്കാനുള്ള ഒരു മാർഗ്ഗം. ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത് വിശ്വസ്തയാണ്.

മനുഷ്യരോടും ദൈവത്തോടും വിശ്വസ്തരായിരിക്കുക. കാരണം ദൈവം വിശ്വസ്തനാണ്. പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത് കർത്താവിനെ അവിശ്വസിക്കുന്നത് കൊണ്ടാണ് എന്നാൽ വചനം നോക്കിയാൽ മനുഷ്യന്റെ അവിശ്വസ്തയെ കുറ്റം വിധിക്കുന്ന കർത്താവിനെയാണ് നാം കാണുന്നത് മോശ കാനാൻ ദേശത്ത് പ്രവേശിക്കാൻ പറ്റാതെ പോയത് മോശയുടെ അവിശ്വസ്തയെ കർത്താവ് കുറ്റം വിധിച്ചത് കൊണ്ടാണ്.

നാം ഓരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ കർത്താവിൽ വിശ്വസിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group