സംഘടിത ശക്തി അല്ലാത്തതിനാൽ ലത്തീൻ കത്തോലിക്കർക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്നു: ബിഷപ്പ് അലക്സ് വടക്കുംതല

സംഘടിത ശക്തി അല്ലാത്തതിനാൽ ലത്തീൻ കത്തോലിക്കർക്ക് പല അവകാശങ്ങളും നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതല.

സാമൂഹിക നീതി നടപ്പാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പോലും വില കൽപ്പിക്കാത്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യമാകണമെങ്കിൽ ഭരണ പങ്കാളിത്വം അനിവാര്യമാണെന്നും ബിഷപ്പ് പറഞ്ഞു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലത്തീൻ കത്തോലിക്ക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യനന്തര കാലം തൊട്ട് രാഷ്ട്ര നിർമ്മാണത്തിൽ ലത്തീൻ സമുദായത്തിന് വലിയ പങ്കുണ്ട്. സംഘടിത ശക്തി അല്ലാത്തതിനാൽ പല അവകാശങ്ങളും നമ്മുക്ക് നഷ്ടപ്പെടുന്നുണ്ട്. ഒരുമിച്ച് നിന്നാൽ മാത്രമേ നന്മ ഉണ്ടാകു. എല്ലാ വിഷയങ്ങളെയും ഒറ്റക്കെട്ടായി സമീപിച്ചാൽ മാത്രമേ നീതി ലഭിക്കുകയുള്ളുവെന്നും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group