ആദ്യത്തെ സമ്പൂർണ്ണ കുടുംബ സുരക്ഷിത ഇടവകയായി പറളിക്കുന്ന്

എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന മാനന്തവാടി രൂപതയിലെ പ്രഥമ ഇടവകയായി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പറളിക്കുന്ന്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആക്സിഡൻറൽ കെയർ, പ്രധാൻമന്ത്രി ബീമായോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമായോജന എന്നീ ഇൻഷൂറൻസ് പദ്ധികളിലും അംഗങ്ങളായി കൊണ്ടാണ് സുരക്ഷിത കുടുംബം എന്ന ലക്ഷ്യം കൈവരിച്ചത്.

ഇതിനായി കേരള ലേബർ മൂവ്മെൻറ് മാനന്തവാടി രൂപത, പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റ്, ബാങ്കിംഗ് ഫിനാൻഷ്യൽ ലിറ്ററിസി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സുരക്ഷാ ക്യാമ്പ്യയ്ൻ ഇടവക വികാരി ഫാ.തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group