ഓസ്ട്രിയയിൽ തീവ്രവാദി ആക്രമണം: കനത്ത സുരക്ഷയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ

വിയന്ന:ഓസ്ട്രിയയിലെ കത്തോലിക്കർക്കും കത്തോലിക്കാ പള്ളികൾക്കുമെതിരായ നിരവധി ദിവസത്തെ ഇസ്ലാമിക ആക്രമണങ്ങൾക്കും പ്രകടനങ്ങൾക്കും നടുവിൽ  തിങ്കളാഴ്ച രാത്രി വിയന്നയിൽ പൊലീസും അജ്ഞാത അക്രമികളും തമ്മിൽ വെടിവയ്പ്പ്. വിയന്നയിലെ പ്രധാന സിനഗോഗായ സ്റ്റാഡ്‌ടെംപെലിനടുത്താണ്  രാത്രി വെടിവയ്പ്പ് നടന്നത്. തീവ്രവാദി ആക്രമണത്തിന് പിന്നിലെ ലക്‌ഷ്യം സിനഗോഗാണോ എന്ന് വ്യക്തമല്ല. ഓസ്ട്രിയൻ തലസ്ഥാനമായ ഇന്നർ റിംഗിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്നും നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും  റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രാത്രി എട്ടുമണിയോടെയാണ്  ഭീകരർ  റൈഫിളുകളുപയോഗിച്ച് അക്രമം നടത്തിയത്. ആക്രമത്തിൽ ഒരു ഭീകരനെ പോലീസ് വധിച്ചതായും ഉന്നത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

സിനഗോഗിന്റെ സമീപത്തായി സ്ഫോടനം ഉണ്ടായതായും ഓസ്ട്രിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. സംഭവിച്ചത് “പ്രത്യക്ഷമായ ഭീകരാക്രമണമാണെന്ന്” ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ തിങ്കളാഴ്ച രാത്രി  അറിയിച്ചിരുന്നു. ഇതിനോട് സമാനമായ സംഭവങ്ങൾ ഇതിനോടകം ഫ്രാൻസിലും നടന്നിരുന്നു. കഴിഞ്ഞയാഴ്ച  ഫ്രാൻസിലെ നോട്രെ-ഡാം ബസലിക്കയിൽ നടന്ന നിരവധി ക്രിസ്ത്യൻ വിരുദ്ധ സംഭവങ്ങൾ ഓസ്ട്രിയയിൽ കോളിളക്കമുണ്ടാക്കിയിരുന്നു.  ഭരണഘടനയുടെ സംരക്ഷണത്തിനും തീവ്രവാദത്തിനെമെതിരെ അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിയന്ന അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിയന്ന സ്റ്റേറ്റ് ഓഫീസിന് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ രൂപത മേധാവി കൈമാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെന്റ്‌ സ്റ്റീഫൻസ് കത്തീഡ്രലിൽ ഇസ്ലാമിക് മുദ്രാവാക്യങ്ങൾ മുഴക്കിയ  അഫ്ഗാൻ സ്വദേശിയെ വിയന്ന പോലീസ് അറസ്റ്റ ചെയ്തിരുന്നു.സ്ഥിതിഗതികൾ രൂക്ഷമായതിനാൽ വിയന്നയിലെ പള്ളികൾക്ക് ഇപ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഈ ആക്രമത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൈശാചികമെന്ന് വിശേഷിപ്പിച്ചിരുന്നു.ഫ്രാൻസിൽ നടന്ന സംഭവത്തെയും നിരവധി ലോകനേതാക്കൾ അപലപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group