അഖണ്ഡ ബൈബിൾ പാരായണത്തിന് തുടക്കം

2025 ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കമായി കെ‌സി‌ബി‌സി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചാമത് അഖണ്ഡ ബൈബിൾ പാരായണത്തിന് തുടക്കo കുറിച്ചു.

നവംബർ 8 മുതൽ 12 വരെ തുടർച്ചയായി 96 മണിക്കൂർ രാത്രിയും പകലുമായി നടത്തുന്ന ആഗോള അഖണ്ഡ ബൈബിൾ പാരായണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും.

കെ‌സി‌ബി‌സി ബൈബിൾ കമ്മീഷനും ഡിവൈന്‍ മേഴ്സി വചന ഫാമിലിയും ചേർന്നാണ് ആഗോള അഖണ്ഡ ബൈബിൾ പാരായണത്തിന് നേതൃത്വം നല്‍കുന്നത്.

അഖണ്ഡ ബൈബിൾ പരായണത്തിന് കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ആശംസകൾ നേർന്നു.

ഉദ്ഘാടനം മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് നിർവ്വഹിച്ചു. സമാപനത്തില്‍ കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് സന്ദേശം നല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m