കര്‍ണാടക സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് വിശ്വാസി സമൂഹം

കർണാടക സർക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ മനുഷ്യചങ്ങല തീര്‍ത്ത്മംഗലാപുരം രൂപതയിലെ ക്രൈസ്തവ വിശ്വാസികൾ.

കൂലൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളും ബംഗളൂരുവിലെ കോലാറില്‍ ഈശോയുടെ രൂപം തകര്‍ത്തതിനുമെതിരെയും കൂടിയാണ് വിശ്വാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ കത്തുന്ന മെഴുകുതിരികളും പേപ്പല്‍ പതാകകളുമേന്തിയാണ് വൈദികരും സന്യസ്തരും അല്മായരും കുട്ടികളും അണിനിരന്നത്.

മംഗലാപുരം രൂപതയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഏതാണ്ട് 20,000 ആളുകള്‍ പ്രാര്‍ത്ഥനകളോടെ പങ്കുചേര്‍ന്നു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധച്ചങ്ങലിയില്‍ പല സ്ഥലങ്ങളിലായി അനേകര്‍ നിശബ്ദമായി തങ്ങളുടെ പ്രതിഷേധമറിയിച്ചു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, സമാധാനപ്രിയരായ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക, മതസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാരുടെ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നത്.

ഇന്ത്യയിലും പ്രത്യേകിച്ച് കര്‍ണാടകയിലും സെക്കുലറിസം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കര്‍ണാടക കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ വാക്താവ് ഫാ. ഫൗസ്റ്റീന്‍ ലൂക്കാസ് ലോബോ പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയാല്‍ വിവിധ മതങ്ങള്‍ക്കിടയിലുള്ള സാഹോദര്യവും ഐക്യവും ഹനിക്കപ്പെടുമെന്നും അത് മതവൈരത്തിലേക്ക് നയിക്കപ്പടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group