ട്രോളുകൾക്ക് ട്രോളുകളിലൂടെ മറുപടി നൽകി വിശ്വാസി സമൂഹം….

പാലാ രൂപത കുടുംബ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചതോടെ വിവാദമാക്കി പിൻവലിപ്പിക്കാൻ ശ്രമിച്ച ചാനൽ ട്രോളുകൾക്ക് മറുപടിയുമായി അനുകൂല ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു.കുടുംബ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വന്നതോട് ചില ചാനലുകൾ മാർ ജോസഫ് കല്ലറങ്ങാട്ടിന് നേരിട്ട് വിളിച്ച് പ്രഖ്യാപനം തിരുത്തുമോ എന്ന് ചോദിച്ചു . അണുവിട പോലും പിന്നോട്ടില്ല എന്നറിയിച്ച ബിഷപ്പ്, ഉടൻ തന്നെ പള്ളികളിൽ വായിക്കാനായി സർക്കുലറും ഇറക്കി . പക്ഷെ മീഡിയ വൺ പോലുള്ള മാധ്യമങ്ങൾ പാലാ രൂപത പദ്ധതി പിൻവലിച്ചു എന്ന് ഫ്ലാഷ് ന്യൂസും നൽകി.എന്നാൽ വൈകാതെ
സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംഎവൈഎം) , സീറോ മലബാർ കാതോലിക്‌സ് ഫെഡറേഷൻ (എസ്എംസിഎഫ് ) എന്നീ സംഘടനകൾ പാലാരൂപതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പരസ്യ പ്രതികരണവുമായി രംഗത്തെത്തി.സഭയുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ട് രാഹുൽ ഈശ്വർ രംഗത്ത് വന്നത് പല ചാനലുകളെയും അത്ഭുതപ്പെടുത്തി. രാഹുൽ ഈശ്വർ ചൂണ്ടിക്കാണിച്ച വസ്തുതകൾ ചർച്ച ചെയ്യാതെ ചാനലുകൾ മുഖംതിരിച്ചു .കേരളത്തിലെ ജനന നിരക്കിൽ ഏറ്റവും പിൻപന്തിയിലാണ് ക്രൈസ്തവ സമൂഹം . 14 ശതമാനം മാത്രം ജനനനിരക്കും 20 ശതമാനം മരണനിരക്കും പുലർത്തുന്ന ക്രൈസ്തവ സമൂഹം ശോഷണം നേരിടുകയും കാലക്രമേണ ചരിത്ര താളുകളിൽ മാത്രം ഒതുങ്ങുകയും ചെയ്യേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് സഭ ഇങ്ങനെയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന വസ്തുത സൗകര്യ പൂർവം ചാനലുകൾ മറച്ചു വച്ചു കൊണ്ട് , രാജ്യ താല്പര്യത്തിനു വിരുദ്ധമാണിത് എന്ന വാദം ഉയർത്തുകയാണുണ്ടായത് .ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ ജനിച്ച കുട്ടികളുടെ സർക്കാർ കണക്കനുസരിച്ച് ഒന്നാമതായി ഉണ്ടാകുന്ന മുസ്ലിം കുട്ടികളുടെ എണ്ണം 80044 ആകുമ്പോൾ ക്രൈസ്തവർ 33483 മാത്രം. രണ്ടാമത്തേതായി ഉണ്ടായ കുട്ടികൾ മുസ്ലിം 71901 ഉം ക്രൈസ്തവർ 26565 ആകുന്നു . മൂന്നാമത്തേതായി ഉണ്ടായ കുട്ടികൾ – മുസ്ലിം 45694 ക്രൈസ്തവർ 8124 . നാലാമത്തേത് – മുസ്ലിം 12770 , ക്രിസ്ത്യൻ 954 . അഞ്ചാമത്തേത് – മുസ്ലിം 2464 ക്രിസ്ത്യൻ 208. ജനനനിരക്കിലെ ഈ വൈരുധ്യം മൂടി വച്ചുകൊണ്ട് ചില പ്രത്യേക സമുദായത്തിന്റെ താൽപര്യങ്ങൾക്കായി ചില ചാനലുകൾ ഒത്താശ ചെയ്യുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ് .എന്നാൽ പാലാ രൂപതയ്ക്ക് പിന്തുണയുമായി ഇപ്പോൾ ഇടുക്കി രൂപതയും വലിയ കുടുംബങ്ങൾക്ക് സൗജന്യ പഠന സഹായങ്ങൾ വാഗ്‌ദാനം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട് .വരും ദിവസങ്ങളിൽ കൂടുതൽ സഭാ സമൂഹങ്ങളും ഇതേ പാത പിന്തുടരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group