ബേലൂര്‍ മഖ്‌നയെ ഇന്ന് പൂട്ടും; നടപടികള്‍ രാവിലെ തന്നെ തുടങ്ങുമെന്ന് വനംവകുപ്പ്

കാടിറങ്ങി വന്ന് ഒരാളെ കൊന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ രാവിലെ തന്നെ തുടങ്ങുമെന്ന് വനംവകുപ്പ്.

ഇന്നലെ രാവിലെ മുതല്‍ ആനയെ മയക്കുവെടി വയ്ക്കാൻ സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്ന് ആനയുടെ റേഡിയോ കോളറിലെ സിഗ്നല്‍ ലഭിക്കുന്നതിന് അനുസരിച്ചാകും ദൗത്യ സംഘം നീങ്ങുക. ട്രാക്കിങ് വിദഗ്ധര്‍ ആവും ആദ്യം ഇറങ്ങുക. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. ആന നീങ്ങുന്നത് അതിവേഗത്തിലാണ്. ഇതാണ് ദൗത്യസംഘത്തിന്റെ പ്രധാന വെല്ലുവിളി. രാവിലെ തന്നെ ആനയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്ബള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group