സിഡ്‌നി പള്ളിയിൽ നടന്നത് തീവ്രവാദി ആക്രമണം : സ്ഥിരീകരണവുമായി അന്വേഷണ സംഘം

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനും വിശ്വാസികൾക്കും നേരെ നടന്നത് തീവ്രവാദി ആക്രമണം ആണെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം.

തിങ്കളാഴ്ച രാത്രി സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വാക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ ശുശ്രൂഷകൾക്ക് ഇടയിൽ ആണ് ബിഷപ്പ് മാർ മാരി ഇമ്മാനുവലിനും വിശ്വാസികൾക്കും നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തെ തുടർന്ന് പതിനാറു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റു. ഓസ്ട്രേലിയൻ പോലീസ് ആക്രമണത്തെ ഭീകരാക്രമണമായി ആണ് കണക്കാക്കുന്നത്. കേസ് അന്വേഷണം തുടരുകയാണെന്നും ആക്രമണത്തിന് കാരണമായത് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്ങളാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ മതം വ്യക്തമാക്കാൻ അധികാരികൾ ആവർത്തിച്ച് വിസമ്മതിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് പുറം ലോകo വിവരം അറിയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m