സിനഡ് തീരുമാനത്തിനെതിരെ നടക്കുന്ന പ്രചരണങ്ങൾ വേദനാജനകം : മാര്‍ തോമസ് തറയില്‍..

കോട്ടയം: കുര്‍ബാന ഏകീകരണത്തിനായുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുക്കൊണ്ട് സീറോ മലബാർ സഭയിൽ നടക്കുന്ന പ്രചരണങ്ങളില്‍ വേദന പങ്കുവെച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങൾക്കാണ് മുഴക്കമുള്ളതെന്നും ബിഷപ്പ് കുറിച്ചു. കൊന്തനമസ്കാരം ഉൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നതെന്നും തെറ്റുധാരണ പരത്തി വിശ്വാസികളെ അക്രമാസക്തരാക്കുമ്പോൾ മുകളിൽ ദൈവമുണ്ടെന്നെങ്കിലും ഓർക്കണമെന്നും ബിഷപ്പ് കുറിപ്പില്‍ പറയുന്നു . ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കർത്താവു മാനസാന്തരത്തിലൂടെ സഭയിൽ ഐക്യം സംജാതമാക്കുമെന്നും പ്രത്യാശയോടെ അതിനായി കാത്തിരിക്കാമെന്ന വാക്കുകളോടെയുമാണ് ബിഷപ്പ് കുറിപ്പ് അവസാനിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group