ന്യൂനപക്ഷ സ്‌കോളര്‍ഷിപ് : ഓഥന്‍റിഫിക്കേഷന്‍ എങ്ങുമെത്തിയില്ല; പോര്‍ട്ടല്‍ ഇന്ന് ലോക്കാകും

ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍ഷി​പ്പി​നു​ള്ള ഓ​ഥ​ന്‍റി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്ന ദി​വ​സം ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ള്‍ പോ​ട്ട​ലി​ല്‍ ഡേ​റ്റാ അ​പ്‌ലോഡിം​ഗ് സാ​ധി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു ഹയർ സെക്കൻഡറി വി​ദ്യാ​ര്‍ത്ഥി​ക​ള്‍ പു​റ​ത്ത്.

ഓ​ഥ​ന്‍റി​ഫി​ക്കേ​ഷ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ് ന​ഷ്ട​മാ​കു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​രു​ന്നു. സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ യു​ഡി​ഐ​സി​പ്ല​സ് വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ ഡേ​റ്റാ ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നാ​ണ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ഓ​ഥ​ന്‍റി​ഫി​ക്കേ​ഷ​നു​ള്ള നി​ര്‍ദേ​ശം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ഓ​ണ​പ്പ​രീ​ക്ഷ​യാ​യി​രു​ന്നു. ഓ​ണാ​വ​ധി​ക്കാ​യി 25ന് ​സ്‌​കൂ​ളു​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ നാ​ലി​നേ ഇ​നി സ്‌​കൂ​ള്‍ തു​റ​ക്കൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഏ​റെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ണ്ട്.

ഈ ​ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി ഏ​ല്‍പി​ക്ക​പ്പെ​ട്ട ഏ​ജ​ന്‍സി​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളു​ടേ​യും ഓ​ഥ​ന്‍റി​ഫിക്കേ​ഷ​ന്‍ ഓ​ണ്‍ലൈ​നി​ല്‍ അപ്‌ലോഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി വ​ര്‍ധി​പ്പി​ക്കാ​നി​ട​യാ​ക്കി​യെ​ന്നാ​ണ് സ്‌​കൂ​ള​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group