പാര്‍ലമെന്റില്‍ ദയാവധ ബില്‍ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത് മെത്രാന്മാർ ..

സിഡ്നി: ഓസ്ട്രേലിയയിലെ സ്വതന്ത്ര എം.പിയായ അലക്സ് ഗ്രീന്‍വിച്ച് പാര്‍ലമെന്റില്‍ ദയാവധ ബില്‍ അവതരിപ്പിക്കുന്നത്തിൽ ശക്തമായ എതിർപ്പ് അറിയിച്ച് ഓസ്ട്രേലിയൻ ബിഷപ്പുമാർ.ദയാവധ നിയമം ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു.മാനസിക വിഷമം അനുഭവിക്കുന്നവര്‍ ദയാവധത്തിനു വിധേയരാവുന്നത് തടയാനും വയോജനങ്ങളെ പരിചരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളെ ദയാവധം നടപ്പാക്കുന്നതില്‍നിന്ന് ഒഴിവാക്കാനുമുള്ള സാധ്യതകള്‍ നിയമത്തില്‍ ഇല്ലെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.വാഗ വാഗ രൂപത ബിഷപ്പ് മാര്‍ക്ക് എഡ്വേര്‍ഡ്‌സും ദയാവധത്തിന് എതിരെ പൊതു ചര്‍ച്ച ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. ബിഷപ്പുമാർക്ക് പുറമേ ന്യൂ സൗത്ത് വെയില്‍സിലെ കൂടുതല്‍ മതനേതാക്കളും ബില്ലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ ദയാവധത്തിനെതിരേ നിലപാടു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിവറിന മേഖലയിലെ മതനേതാക്കളും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തെഴുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group