ജീവന്റെ ദിനാഘോഷത്തിന് തയ്യറെടുത്ത് ബ്രിട്ടീഷ് സഭ നേതൃത്വം

മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഓരോ അവസ്ഥയിലും ജീവന്റെ മൂല്യത്തെയും, അർത്ഥത്തേയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ അയർലണ്ടിലെയും സ്‌കോട്ട്‌ലന്റിലെയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ ജൂൺ പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കും.

“കർത്താവ് എന്റെ ഇടയനാണ് – ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും” എന്നുള്ളതാണ് ദിനാചരണത്തിന്റെ പ്രമേയം. മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിന് പകരം, അവര്‍ക്ക് അവശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുവാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻ സമിതിയുടെ ജീവന്റെ പരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group