വത്തിക്കാൻ സിറ്റി: സംഘർഷത്തിന്റെ വിത്തുകൾ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കാൻ ആഹ്വാനം ചെയ്ത് മാർപ്പാപ്പാ .ഒക്ടോബർ 31 മുതൽ നവംബർ 12 വരെ സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഐക്യരാഷ്ട്രസഭ കാലാവസ്ഥമാറ്റത്തെ കുറിച്ചുള്ള ഉച്ചകോടി കോപ്26 (COP26) വിളിച്ചുകൂട്ടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം.
COP26)” “പരിസ്ഥിതിസംഘർഷംദിനം”(#EnvConflictDay) എന്നീ ഹാഷ്ടാഗുകളോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഭൂമിയെ പരിപാലിക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ ഓർമിപ്പിച്ചത്.
“സംഘർഷങ്ങളുടെ വിത്തുകൾ, അതായത്, അത്യാഗ്രഹം, നിസ്സംഗത, അജ്ഞത, ഭയം, അനീതി, അരക്ഷിതാവസ്ഥ, അക്രമം എന്നിവ, ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് നമ്മുടെ പൊതുഭവനത്തെയും നമ്മെത്തന്നെയും പരിപാലിക്കാൻ പരിശ്രമിക്കാം: ഈ ലക്ഷ്യം കൈവരിക്കാൻ മനുഷ്യരാശിക്ക് ഏറെ ഉപാധികൾ മുമ്പൊരിക്കലും കൈവശം ഉണ്ടായിരുന്നില്ല # COP26 #EnvConflictDay”. എന്നീ #ടാഗുകളോടുകൂടി മാർപാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group