എമരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ബുർക്കിനോ ഫാസോയുടെ ആദരം..

എമരിത്തൂസ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയുടെ ആദരം.
ആദരസൂചകമായി തലസ്ഥാന നഗരിയായ ഔഗാഡൗഗോയിലെ പ്രധാന നിരത്തുകളിൽ ഒന്നിന് ബെനഡിക്ട് XVI സ്ട്രീറ്റ് എന്ന പേര് നൽകി.
വത്തിക്കാൻ ന്യൂൺഷ്യോയുടെ കാര്യാലയവും വെസ്റ്റ് ആഫ്രിക്ക കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്ന ‘സ്ട്രീറ്റ് 54’ ആണ് കഴിഞ്ഞ ദിവസം ഔഗാഡൗഗോ നഗരസഭ ‘ബെനഡിക്ട് XVI സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്തത്.ബർക്കിനോഫാസോയുടെയും നൈജറിന്റെയും അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് മൈക്കിൾ ഫ്രാൻസിസ് ക്രോട്ടി, ഔഗാഡൗഗോ ആർച്ച്ബിഷപ്പ് കർദിനാൾ ഫിലിപ്പ് ഔഡ്രാഗോ, ഔഗാഡൗഗോ മേയർ അർമാൻഡ് പിയറേ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സ്ട്രീറ്റിന്റെ പുനർനാമകരണം നടത്തിയത്.
ബുർക്കിനോ ഫാസോയിൽ വത്തിക്കാൻ നയതന്ത്ര കാര്യാലയം (ന്യുൺഷ്വേച്ചർ) സ്ഥാപിക്കുകയും ന്യുൺഷ്യോയെ നിയമിക്കുകയും ചെയ്ത എമരിത്തൂസ്ബെനഡിക്ട് XVI പാപ്പ യോടുള്ള ആദരവിന്റെ അടയാളമാണ് ഈ നടപടിയെന്ന് ആർച്ച്ബിഷപ്പ് മൈക്കിൾ ക്രോട്ടി വ്യക്തമാക്കി, ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ട് നഗരസഭാ നേതൃത്വത്തോട് ആർച്ച്ബിഷപ്പ് നന്ദി അറിയിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group