മനുഷ്യജീവനെ സംരക്ഷിക്കാൻ പ്രയത്നിച്ച വൈദികൻ ജോർജ് നേരേവീട്ടിൽ അന്തരിച്ചു

കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടറും എറണാകുളം-അങ്കമാലി അതിരൂപതാംഗവും കുടവെച്ചൂർ പള്ളി വികാരിയുമായ ഫാ. ജോർജ് നേരേവീട്ടിൽ (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3ന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. 1990 ഡിസംബർ 29-ന് പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി പള്ളിയിൽ അസി. വികാരി, പള്ളിമുഗൾ, കരിമുഗൾ,അമ്പലമുഗൾ, അമ്പലമേട്, കാരുകുന്ന് പള്ളികളിൽ പ്രോ-വികാരി, കൊങ്ങോർപ്പിള്ളി, ഉദയനാപുരം, ഓർശ്ലം, മാമ്പ്ര, ആലങ്ങാട് പള്ളികളിൽ വികാരി, കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് (കെസിഎസ്എൽ), കെസിബിസി മദ്യവിരുദ്ധ സമിതി എന്നിവയുടെ അതിരൂപത ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

മൃതദേഹം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ കുടവെച്ചൂർ സെന്‍റ് മേരീസ് പള്ളിയിലും വൈകുന്നേരം ഏഴു മുതൽ ഇടപ്പള്ളിയിലെ വസതിയിലും പൊതുദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിലെത്തിക്കും. ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിലിന്‍റെ മുഖ്യകാർമികത്വത്തിൽ മൂന്നിനു ദിവ്യബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. സമാപന ശുശ്രൂഷയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.

ഫാ.ജോർജ് നേരേ വീട്ടിലിന്റെ നിര്യാണത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയോഷ്യസ് ,സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ, എന്നിവർ
അനുശോചനമറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group