എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും

IGNITE YOUTH EUCHARISTIC MOVEMENT (MSWM) മരിയൻ സൈന്യം വേൾഡ് മിഷന്റെയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ഏപ്രിൽ 18 ന് രാത്രി 8 മുതൽ 8.45 വരെ IGNITE EUCHARISTIC ADORATION…. നടത്തപ്പെടുന്നു. പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. (മാർ 11 : 24) എന്ന വചനത്തെ മുറുകെപിടിച്ചുകൊണ്ട് വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്ന ദിവ്യകാരുണ്യ ആരാധന നയിക്കുന്നത്ആത്മീയ ധ്യാനഗുരു ഫാദർ ജൂബി പീറ്റർ കുഴിനാപ്പുറത്തും സെഹിയോൻ യുകെ യൂത്ത് മിനിസ്ട്രി യുടെ പ്രശസ്ത വചന പ്രഘോഷകയുമായ ഡോക്ടർ ജാക്കി റോയിയും ചേർന്നാണ്.
ദിവ്യ കാരുണ്യ നാഥനോട് ഒപ്പം ആയിരുന്നു കൊണ്ട്
വിശ്വാസത്തിലധിഷ്ഠിതമായ ക്രൈസ്തവ മൂല്യങ്ങൾ പടുത്തുയർത്തുവാൻ പ്രാപ്തമാക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും മരിയൻ സൈന്യം വേൾഡ് മിഷൻ ക്ഷണിക്കുന്നു… Live on FB Page :Marian Vibes, Catholic News Portal

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group