ഭവനരഹിതരുടെ അഭയ കേന്ദ്രത്തിൽ കപ്പൂച്ചിൻ സന്യാസിക്ക് കുത്തേറ്റു

അയർലണ്ടിലെ ഭവനരഹിതരുടെ അഭയകേന്ദ്രത്തിൽ വച്ച് കപ്പൂച്ചിൻ സന്യാസിക്ക് നേരെ ആക്രമണം. ബ്രസീലിയൻ കപ്പൂച്ചിൻ സന്യാസിക്കു അഡെമിർ മാർക്വെസിനു നേരെയാണ് ആക്രമണം നടന്നത്. ഭവനരഹിതരായ ആളുകളെ പരിചരിക്കുന്ന കപ്പൂച്ചിൻ ഡേ സെൻ്ററിൽ വച്ച് സന്യാസിയുടെ തലയ്ക്ക് കുത്തേൽക്കുകയായിരുന്നു.

രാവിലെ 10.30-ഓടെ ആളുകൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു വൈദികനു നേരെ ആക്രമണം നടന്നത്. അക്രമി, കേന്ദ്രത്തിലെ ഒരു സ്ഥിരം ഉപഭോക്താവായിരുന്നു. വൈദികനെ അടിയന്തര ചികിത്സ നൽകിയ ശേഷം മാറ്റർ ആശുപത്രിയിലേക്കു മാറ്റി. ആക്രമിയെ സ്ഥലത്തെ സെക്യൂരിറ്റി തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസ് എത്തി അദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group