ഇന്ന് മുതൽ റോഡുകളിൽ എഐ ക്യാമറയുണ്ട്

ഇന്ന് മുതൽ റോഡിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ എഐ ക്യാമറകൾ മിഴി തുറക്കും.

നഗര – ഗ്രാമ വ്യത്യാസമില്ലാതെയാണ് എഐ ക്യാമറകള്‍ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയി ച്ചിരുന്നെങ്കിലും ഇത് വീണ്ടും ജൂണ്‍ 5 ലേക്ക് മാറ്റുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച്‌ തുടങ്ങിയത്. രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തും.

കേന്ദ്ര നിര്‍ദ്ദേശം വരും വരെ 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങള്‍ അടക്കം പകര്‍ത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകള്‍ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച്‌ വിഐപികള്‍ക്ക് ഇളവുണ്ടാകും. തുടക്കത്തില്‍ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group