സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇന്ത്യയെന്ന് കാനഡ; ആരോപണങ്ങളോട് പ്രതികരിക്കാതെ രാജ്യം

ദില്ലി: നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇൻറലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു.

വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്സൈറ്റുകള്‍ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജർ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

സേനാ പിന്മാറ്റം വിജയകരം

അതേസമയം അതിർത്തിയില്‍ ഇന്ത്യ – ചൈന സേനാ പിന്മാറ്റം വിജയകരമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചില മേഖലകളില്‍ പിന്മാറ്റം പൂർത്തിയായെന്നും മറ്റ് മേഖലകളിലെ നടപടിക്കായി കമാൻഡർ തല ചർച്ച തുടരുമെന്നും പട്രോളിംഗ് നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m