ഊന്നുകലിലെ വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും ആക്രമണം നടത്തിയ പ്രതി പിടിയിൽ…

ഊന്നുകല്‍ പ്രദേശത്തെ വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളികള്‍ക്കും രണ്ട് കപ്പേളകൾക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലം സന്ദർശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group