കാൻസർ മരുന്നുകൾക്ക് വിലകുറയും; ലാഭമെടുക്കാതെ നൽകാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നിവ ലാഭമെടുക്കാതെ നല്‍കാൻ സർക്കാർ തീരുമാനം.

800 തരം മരുന്നുകള്‍ കമ്ബനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് ആശ്വാസമാകും.

കേരള മെഡിക്കല്‍ സർവിസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാർമസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളില്‍ ‘ലാഭരഹിത കൗണ്ടറുകള്‍’ ആരംഭിക്കും. ജൂലൈയില്‍ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 74 കാരുണ്യ ഫാർമസികളാണ് സംസ്ഥാനത്തുള്ളത്. വിവിധ ബ്രാൻഡഡ് കമ്ബനികളുടെ 7,000 മരുന്നുകളാണ് ഏറ്റവും വിലകുറച്ച്‌ ഫാർമസികള്‍ വഴി നല്‍കുന്നത്. ഇതുകൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ നല്‍കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group