വാഹനാപകടo: സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരിച്ചു.

ജാർഖണ്ഡില്‍ നടന്ന വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. ഫാ. തിയോഡോർ കുജൂര്‍ (58), സിസ്റ്റർ നിർമല കുജൂര്‍ (45) എന്നിവരാണ് മരിച്ചത്.

ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരിന്നു. അപകടത്തില്‍ ഇവരുടെ ബന്ധുവായ പെൺകുട്ടിക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദർ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റാഞ്ചിയിൽ നിന്ന് തങ്ങളുടെ രൂപതയിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ഇവര്‍. ഗുംല ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ഖോരെ ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന ജോസഫിൻ മിഞ്ച് (6 വയസ്സ്) എന്ന പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m